Connect with us

Kerala

നാടകം കളിക്കരുത്, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിനെതിരെ അതിരൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി

മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി

Published

|

Last Updated

കൊച്ചി |  നടിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച വ്യവസായി ബോബി ചെമ്മണൂരിന്റെ നടപടിക്കെതിരെ അതിരൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. കോടതിയെ മുന്നില്‍വെച്ച് നാടകം വേണ്ടെന്നും വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. മാധ്യമശ്രദ്ധ കിട്ടാനുള്ള ശ്രമമാണോ ? കഥ മെനയരുത്. കോടതിയെ അപമാനിക്കാനാണോ ശ്രമം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.ജയിലില്‍ നിന്നും ഇറങ്ങാന്‍ വൈകിയതെന്തെന്ന് 12 മണിക്ക് വിശദീകരിക്കണമെന്നും പ്രതി ഭാഗം അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു


  -->