Connect with us

Editors Pick

കടലിനോട് കളിക്കല്ലേ...

ആവേശം അതിരുകടക്കുമ്പോൾ നിയമപരമായ മുന്നറിയിപ്പുകളെ അവഗണിക്കുന്നതില്‍ തെറ്റൊന്നും തോന്നില്ല. സംഘബലം അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുന്നത് പെട്ടെന്നാകും. ആഹ്ലാദം വിലാപത്തിന് വഴിമാറും. കടലില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ചവരില്‍ പലരും ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചവരാണ്.

Published

|

Last Updated

വിനോദ സഞ്ചാരങ്ങള്‍ ഉന്മേഷദായകമാണ്. അത് മടുപ്പിനെ കഴുകിക്കളഞ്ഞ് മനസ്സിന് സന്തോഷം പകരും. എന്നാല്‍ ആവേശം അതിരുകടക്കുമ്പോൾ നിയമപരമായ മുന്നറിയിപ്പുകളെ അവഗണിക്കുന്നതില്‍ തെറ്റൊന്നും തോന്നില്ല. സംഘബലം അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യും. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുന്നത് പെട്ടെന്നാകും. ആഹ്ലാദം വിലാപത്തിന് വഴിമാറും. കടലില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ചവരില്‍ പലരും ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചവരാണ്.

നാഗര്‍ കോവിലില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെട്ടു ജീവന്‍ നഷ്ടമായ അഞ്ചു പേരെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചു കഴിഞ്ഞത് ഈയിടെയാണ്. ആ അപകടത്തിന്‍റെ ഭീതി ഒഴിയാതെ നില്‍ക്കുമ്പോള്‍ തന്നെ, ഇത്തരം‌ അപകടങ്ങൾ ആദ്യമായല്ല ഉണ്ടാവുന്നതെന്നറിയണം. ലോകത്തെല്ലായിടത്തും അരങ്ങേറുന്ന ഈ പ്രതിഭാസം‌ ഒട്ടേറെ മനുഷ്യരുടെ ജീവനെടുത്തിട്ടുണ്ട്.

നമുക്ക് പരിചയമുള്ള ശാന്തമായ കടലിന്‍റെ ഈ ഭാവമാറ്റത്തെ കള്ളക്കടല്‍ പ്രതിഭാസം എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയൻ്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) ഔദ്യോഗികമായി കള്ളക്കടൽ എന്ന പദം‌ അംഗീകരിച്ചിട്ടുണ്ട്. കള്ളക്കടലിനെ വിശ്വസിച്ചു കടലിലിറങ്ങരുത്. പെട്ടെന്നാവും മദം പൊട്ടിയ പോലെ തിരകളുടെ ഭാവം മാറുന്നതും നീന്താനിറങ്ങിയവനെ എടുത്തടിച്ചുകളയുന്നതും.‌ ഇത്ര പെട്ടെന്ന് ഈ കടലിനെന്താവും സംഭവിച്ചിരിക്കുക?

നമ്മുടെ തീരപ്രദേശത്തു സാധാരണയായി കാണുന്ന തിരമാലകൾ എല്ലാം സമീപ പ്രദേശങ്ങളിലെ കാറ്റിന്റെ ഗതി വിതിക്കൾക്കനുസരിച്ചു ഉണ്ടാകുന്നവയാണ്. കാറ്റിന്റെ വേഗത്തിലെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു  ഈ തിരമാലകളുടെ ഉയരം കൂടുകയും കുറയുകയും ചെയ്യും. വർഷകാലത്തു കാറ്റിന്‍റെ ശക്തി കൂടുന്നതിനാലാണ് ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത്. കള്ളക്കടലിലെ തിരമാലകളെ swells എന്നാണ് വിളിക്കുന്നത്‌. ഈ തിരമാലകൾ സമുദ്രത്തില്‍ അനേകമനേകം കിലോമീറ്ററുകൾക്കപ്പുറത്താണ് രൂപപ്പെടുന്നത്.

മാര്‍ച്ച്, ഏപ്രിൽ മാസങ്ങളെ നോക്കൂ. മഴയില്ല , ഇടിയും മിന്നലുമില്ല വേനലിന്‍റെ താണ്ഡവമാണ്. പൊതുവേ ശാന്തമായിരിക്കുന്ന കാലാവസ്ഥയില്‍ നാം കടലിലറങ്ങും. കടല്‍ നമുക്ക് അപരിചിതമല്ല. എന്നാല്‍ പെട്ടന്ന് തന്നെ കടലിന്‍റെ ഗതി മാറും. മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്.

മുമ്പും മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ ഈ പ്രതിഭാസം ഇവിടെ ഉണ്ടായിട്ടുണ്ട്. അതിനാലാണ് വകുപ്പ് ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പുകള്‍ അവഗണിക്കാനാണ് യുവാക്കളുടെ വിനോദയാത്ര സംഘത്തിന് തോന്നുന്നതെങ്കില്‍ വന്‍ ദുരന്തത്തിലേക്കായിരിക്കും അവര്‍ നടന്നടുക്കുന്നത്. അതിനാൽ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യേണ്ടത് യാത്രകളെ ആനന്ദകരമാക്കും.

Latest