Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: കോടതിയില്‍ റിപോര്‍ട്ട് നല്‍കി പോലീസ്

ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്. രാഹുല്‍ ഒരു കേസ് മാത്രമുള്ള ആളല്ലെന്നും ഇളവ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു.

സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇളവ് വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ പോലീസ് റിപോര്‍ട്ട് നല്‍കി. വിഷയത്തില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.

നിലവില്‍ രാഹുല്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 12നും ഇടയില്‍ മ്യൂസിയം സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നാണ് ജാമ്യ വ്യവസ്ഥ.

Latest