jifri thangal
ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും പറയരുത്: ജിഫ്രി തങ്ങള്‍
സത്താര്‍ പന്തലൂരിന്റെ വിവാദ പരാമര്‍ശത്തിനെതിരെ താക്കീതുമായി ഇ കെ വിഭാഗം.
കോഴിക്കോട് | സത്താര്‍ പന്തലൂരിന്റെ വിവാദ പരാമര്‍ശത്തിനെതിരെ താക്കീതുമായി ഇ കെ വിഭാഗം. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും പറയരുതെന്നു പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
തീവ്ര നിലപാട് പാടില്ലെന്ന് പ്രസംഗകര്‍ക്ക് സംഘടന നിര്‍ദേശം നല്‍കി. തീവ്ര വികാരങ്ങള്‍ ഇളക്കിവിടുന്ന നിര്‍ദേശങ്ങള്‍ പാടില്ല. മത സംഘടനയുടെ ഔന്നത്യം പ്രസംഗത്തിലും എഴുത്തിലും കാത്തുസൂക്ഷിക്കണം. സൗഹാര്‍ദം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. ഒരു വിശ്വാസിക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകള്‍ മാത്രമേ പറയാന്‍ പാടുള്ളൂ. ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്നതോ വിരോധമുണ്ടാക്കുന്നതോ അനൈക്യമുണ്ടാക്കുന്നതോ ആയ പ്രയോഗങ്ങള്‍ ഉണ്ടാവരുതെന്നും തങ്ങള്‍ പറഞ്ഞു.
കൈവെട്ട് പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് നിര്‍ദേശം. കലാപാഹ്വാനം നടത്തിയെന്ന പരാതിയില്‍ സത്താറിനെതിരെ പോലീസ് കേസെടുത്തിരുന്നു.