Connect with us

Health

ഗ്യാസിനുള്ള ഗുളിക എടുത്ത് വിഴുങ്ങല്ലേ അപകടങ്ങൾ പതിയിരിപ്പുണ്ട്!

ഗ്യാസ് ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം.

Published

|

Last Updated

മ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഉള്ള പ്രശ്നമാണ് ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്നം. വീട്ടുവൈദ്യങ്ങൾ ചെയ്തിട്ടും ഇത് മാറിയിട്ടില്ലെങ്കിൽ മെഡിസിൻ എടുക്കുക തന്നെയാണ് പ്രതിവിധി എന്നും നമുക്കറിയാം. അമിതമായ അളവിൽ ഗ്യാസ് ഗുളിക വയറ്റിൽ എത്തുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങളുണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ഗ്യാസ് ഗുളിക അമിതമായി കഴിക്കുന്നത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം.പ്രോട്ടീൻ പമ്പ് ഇൻ ഹിബിറ്ററുകളും അന്റസിഡുകളും ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ചു ഹൃദയാഘാതത്തിനുള്ള സാധ്യത 16 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇവിടെ പ്രശ്നങ്ങൾക്ക് കാരണം കാൽസ്യം എന്ന വില്ലനാണ്.കാൽസ്യം ശരീരത്തിൽ ഇല്ലെങ്കിൽ എന്നതുപോലെ തന്നെ പ്രശ്നമാണ് കാൽസ്യം ശരീരത്തിൽ കൂടുന്ന അവസ്ഥയും. ഈ മരുന്നുകളിൽ ഉള്ള കാൽസ്യത്തിന്റെ അളവ് രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിന്റെ പേശികളിലേക്ക് കയറുന്ന കാൽസ്യം നിയന്ത്രിക്കുകയും ചെയ്യുന്നു. കാൽസ്യത്തിന്റെ തോത് കുറയുന്നതും കൂടുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്നലുകൾക്ക് കാരണമാവുകയും ഇത് മൂലം ഇത് ഹൃദയാഘാതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

അമിതമായ കാൽസ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ഇവിടെ ക്ലോട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഹൃദ്രോഗത്തിന് പ്രധാന കാരണം ആകുന്നത്.

അതുകൊണ്ടുതന്നെ ഇപ്പോൾ അസിഡിറ്റി പ്രോബ്ലം ഉണ്ടായാലും ഗ്യാസ് ഗുളികകളും അന്റാസിഡും ഉപയോഗിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ.

Latest