mk stalin
ജന്മദിനം ആഘോഷമാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുത്: എം കെ സ്റ്റാലിന്‍
ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് സ്റ്റാലിന്‍
ചെന്നൈ| എഴുപതാം ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഫ്‌ലക്‌സുകളും ബാനറുകളും കട്ട് ഔട്ടുകളും സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് സ്റ്റാലിന്‍ ആവിശ്യപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഡിഎംകെയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ എഴുപതാം പിറന്നാള്‍. ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണമെന്നും സാമ്പത്തിക സഹായം ആവശ്യമുള്ള മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെ സഹായിക്കണമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലൂടെ പറഞ്ഞു.
തന്റെ ജന്മദിനം ഏകോപനം സൃഷ്ടിക്കാനുള്ള അവസരമായിരിക്കണമെന്നും ജന്മദിന പരിപാടികളുടെ പേരില്‍ ഫ്‌ലെക്‌സ് ബാനറുകളും ആഡംബര ചടങ്ങുകളും താന്‍ എപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.