Kerala
പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീക്ഷണം
കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തില്‍ നടന്നത് നിലക്കും വിലക്കും ചേരാത്ത പ്രവൃത്തിയാണെന്നു പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു

തിരുവനന്തപുരം | കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തില്‍ നടന്നത് നിലക്കും വിലക്കും ചേരാത്ത പ്രവൃത്തിയാണെന്നു പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു
പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു
ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്.മാതൃക കാണിക്കുവാന്‍ ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയില്‍ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോള്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം. അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസ് മടുപ്പിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.