Connect with us

Kerala

എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ട,വരിക സിനിമ നടനായി; സുരേഷ്‌ഗോപി

ലഭിക്കുന്ന ഒരു പൈസയും താന്‍ എടുക്കില്ലെന്നും സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Published

|

Last Updated

തൃശൂര്‍ | ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപി എന്ന നിലയില്‍ തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഉദ്ഘാടനത്തിന് എത്തുക സിനിമാ നടനായെന്നും സുരേഷ് ഗോപി എംപി. ഉദ്ഘാടനത്തിന് എത്തിയാല്‍ പണം വാങ്ങും.ലഭിക്കുന്ന ഒരു പൈസയും താന്‍ എടുക്കില്ലെന്നും സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ ചെയ്യുന്നത് തുടരുമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഉദ്ഘാടനത്തിനു പോകുമ്പോള്‍ അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍നിന്ന് നയാ പൈസ  എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകും. അതു ഞാന്‍ നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കുെമന്നും അദ്ദേഹം പറഞ്ഞു.

ഇനി ആക്രമണം വരാന്‍ പോകുന്നത് ഈ കാര്യത്തിലാണെന്നും അതിനാലാണ്  നേരത്തെ കാര്യം വ്യക്തമാക്കിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായി ആ നിര്‍വഹണം നടത്തിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.