Connect with us

National

വിഷ പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്തിയാലും ബിജെപിയെ വിശ്വസിക്കരുത്: മമത ബാനർജി

കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി ക്യാമ്പിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും മമത

Published

|

Last Updated

കൊൽക്കത്ത |നിങ്ങൾ ഒരു വിഷ പാമ്പിനെ വിശ്വസിച്ചാലും ബിജെപിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കൂച്ച് ബിഹാറിലെ തൃണമൂൽ റാലിയിൽ സംസാരിക്കവെ മമത പറഞ്ഞു.

ആവാസ് യോജന പദ്ധതിയിൽ വീണ്ടും പേര് ചേർക്കാൻ ബിജെപി ആവശ്യപ്പെടുന്നത് ആ പദ്ധതി ഇല്ലാതാക്കാനാണ്. നിങ്ങൾക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്താം. എന്നാൽ ഒരിക്കലും ബി ജെ പിയെ വിശ്വസിക്കരുത് – മമത പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി ക്യാമ്പിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു.

Latest