Connect with us

Organisation

ജനാധിപത്യത്തിന് ബദലായി ഏകാധിപത്യം ഒളിച്ചു കടത്താന്‍ ശ്രമിക്കരുത്: ഐ സി എഫ് റിയാദ് പൗരസഭ

ജനാധിപത്യത്തെ തകര്‍ത്ത് അതിനു ബദലായി ഏകാധിപത്യം ഒളിച്ചു കടത്താന്‍ ശ്രമിച്ച രാഷ്ട്രങ്ങളെല്ലാം ഒറ്റപ്പെട്ട കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Published

|

Last Updated

റിയാദ് | ജനാധിപത്യത്തിലധിഷ്ഠിതമായ രാജ്യങ്ങളില്‍ മതേതരത്വം സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരാണെന്ന് അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ തകര്‍ത്ത് അതിനു ബദലായി ഏകാധിപത്യം ഒളിച്ചു കടത്താന്‍ ശ്രമിച്ച രാഷ്ട്രങ്ങളെല്ലാം ഒറ്റപ്പെട്ട കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. രാജ്യ ഭരണം അസ്ഥിരതയും അരാജകത്വവും നിറഞ്ഞതാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സംഘടിപ്പിച്ച പൗര സഭയില്‍ ‘ വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ സി എഫ് റിയാദ് സെന്‍ട്രല്‍ അഡ്മിന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാറൂനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ മിസ്ബാഹി മോഡറേറ്റര്‍ ആയിരുന്നു.

എം വിന്‍സെന്റ്, (ഒ ഐ സി സി), ഷാഫി തുവ്വൂര്‍ (കെ എം സി സി), പ്രദീപ് ആറ്റിങ്ങല്‍ (കേളി), അബ്ദുല്‍ സലാം പാമ്പുരുത്തി (ഐ സി ഫ്) എന്നിവര്‍ പ്രസംഗിച്ചു. അഡ്മിന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ സിക്രട്ടറി ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു. ഐ സി എഫ് രിസാലത്തുല്‍ ഇസ്‌ലാം മദ്റസാ വിദ്യാര്‍ഥികളായ അനീഖ്, ഹാതിം, റായിദ് ദേശീയ ഗാനം ആലപിച്ചു.