Health
ഈ പഴങ്ങൾ ജ്യൂസ് അടിക്കല്ലേ...
നിങ്ങൾക്ക് ജലാംശം നഷ്ടമാവുന്നുണ്ട് എന്ന് തോന്നിയാൽ നാരങ്ങാ വെള്ളമോ മറ്റൊ കഴിക്കാവുന്നതാണ്.
പഴങ്ങളും പഴചാറുകളും ഇഷ്ടമുള്ളവരാണ് നമ്മൾ. പഴങ്ങൾ ജ്യൂസ് അടിച്ചു കുടിക്കുമ്പോൾ അതിലെ ഫൈബറിന്റെ അളവ് കുറയും. രക്തപ്രവാഹത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിൽ ആക്കാൻ സഹായിക്കുന്നത് ഘടകമാണ് ഫെെബർ.
പഴങ്ങൾ എപ്പോഴും ജ്യൂസ് അടിക്കാതെ അവയുടെ തനതായ രീതിയിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന കാര്യം നമുക്കറിയാം.എന്നാൽ ഒട്ടും ജ്യൂസ് അടിച്ച് കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
മാമ്പഴം
- മാങ്ങ ജ്യൂസ് അടിക്കുമ്പോൾ നിങ്ങൾ പഞ്ചസാര ചേർത്തിട്ടില്ലെങ്കിൽ പോലും അതിലെ പ്രകൃതിദത്തമായ പഞ്ചസാര നിങ്ങളുടെ ശരീരത്തിലേക്ക് പെട്ടെന്ന് എത്തുന്നു. മാത്രമല്ല കഷ്ണങ്ങളാക്കി കഴിക്കുന്നതിനേക്കാൾ ഫൈബർ കുറവായിരിക്കും ജ്യൂസ് അടിക്കുമ്പോൾ.
മുന്തിരി
- മുന്തിരിയുടെ ഏറ്റവും മികച്ച പോഷക ഗുണങ്ങൾക്കും അവ അങ്ങനെ തന്നെ കഴിക്കുന്നതാണ് നല്ലത്.
തണ്ണിമത്തൻ
- സ്വാഭാവിക പഞ്ചസാര കൂടുതൽ അളവിൽ അടങ്ങിയിട്ടുള്ള പഴമാണ് തണ്ണിമത്തൻ. ജ്യൂസ് അടിക്കുമ്പോൾ ഇതിന്റെ ഫൈബർ നഷ്ടപ്പെടുന്നു.അതുകൊണ്ട് പ്രമേഹ രോഗികൾ അടക്കമുള്ളവർ ഒരിക്കലും തണ്ണിമത്തൻ ജ്യൂസ് ഉണ്ടാക്കി കുടിക്കരുത്.
പൈനാപ്പിൾ
- പൈനാപ്പിൾ ജ്യൂസ് മധുരം ഉള്ളതും ഉന്മേഷ ദായകവും ആണ്. ഇതിൽ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൈനാപ്പിൾ ജ്യൂസ് അടിക്കുമ്പോൾ അതിലെ ഫൈബർ നഷ്ടപ്പെടുകയും അത് പ്രമേഹം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ഓറഞ്ച്
- ഓറഞ്ച് ജ്യൂസ് അടിച്ച് കുടിക്കുമ്പോൾ അത് രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് വർദ്ധിക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണം ആകുന്നു. അതുകൊണ്ട് ഓറഞ്ച് അങ്ങനെതന്നെ കഴിക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് ജലാംശം നഷ്ടമാവുന്നുണ്ട് എന്ന് തോന്നിയാൽ നാരങ്ങാ വെള്ളമോ മറ്റൊ കഴിക്കാവുന്നതാണ്. എന്നാൽ ഈ പഴങ്ങൾ അതിന്റെ തനതായ രീതിയിൽ തന്നെ കഴിക്കുന്നതാണ് നല്ലത്.
---- facebook comment plugin here -----