International
തനിക്കെതിരെ വാര്‍ത്തനല്‍കിയാല്‍ കേസെടുക്കും: ഡൊണാള്‍ഡ് ട്രംപ്
താന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നു.

വാഷിങ്ടണ്‍ | തനിക്കെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നതായും ഇങ്ങനെ വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്നുമാണ് ഭീഷണി.
താന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നു. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കും. അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കുമെന്നും ട്രംപ് സോമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്റെ ‘ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്‌ചേര്‍ഡ് അമേരിക്ക’ എന്ന പുസ്തകം പുറത്തിറങ്ങി വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.