Connect with us

International

വൈറ്റ് ഹൗസ് പിരിച്ചുവിട്ട സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാനുള്ള കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണം; ഡൊണാള്‍ഡ് ട്രംപ്

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള നീക്കം നിരവദി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തി.

Published

|

Last Updated

വാഷിംഗ്ടണ്‍ | വൈറ്റ് ഹൗസ് പിരിച്ചുവിട്ട സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാനുള്ള കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഫെഡറല്‍ വേതന ബില്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ട്രംപ് പിരിച്ചു വിട്ട 16,000ത്തിലധികം പ്രൊബേഷണറി തൊഴിലാളികളെ നിയമിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ചെലവുകള്‍,കുടിയേറ്റം തുടങ്ങിയവയില്‍ ജഡ്ജിമാര്‍ പല തരത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ തടസപ്പെടുത്തലുകള്‍ ശ്രഷ്ടിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസിന്റെ പ്രതികരണം.

അതേസമയം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള നീക്കം നിരവദി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തി.വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി.
വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാര്‍ത്ഥികളെ തള്ളിവിടും

ഫുള്‍ബ്രൈറ്റ് പ്രോഗ്രാം പോലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍പ്പുകള്‍ നിര്‍ത്തലാക്കുന്നത് യുഎസില്‍ ഉന്നത വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അക്കാദമിക് മേഖലയ്ക്കും ഒരുപോലെ തിരിച്ചടിയാണ്.

Latest