International
ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു; അമേരിക്കയുടെ 47-ാമത് പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇത് രണ്ടാം തവണയാണ് അധികാരമേല്‍ക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ തോല്‍പ്പിച്ചാണ് പ്രസിഡന്റായത്.
വാഷിംഗ്ടണ്‍ ഡി സി | അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സ്ഥാനാരോഹണം. വൈസ് പ്രസിഡന്റായ ജെ സി വാന്‍സിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം. തുടര്‍ന്നായിരുന്നു ട്രംപിന്റെ പ്രതിജ്ഞാ ചടങ്ങ്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇത് രണ്ടാം തവണയാണ് അധികാരമേല്‍ക്കുന്നത്. രണ്ടാം വരവിലും വന്‍ ആഘോഷത്തോടെയായിരുന്നു സത്യപ്രതിജ്ഞ. വി ഐ പികളുടെ നീണ്ടനിര തന്നെ ചടങ്ങില്‍ പങ്കെടുത്തു. സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, രാഷ്ട്ര തലവന്മാര്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. അധികാരമേറ്റെടുക്കുന്നതിനായി ട്രംപും കുടുംബവും ശനിയാഴ്ച വൈകിട്ട് തന്നെ വാഷിംഗ്ടണിലെത്തിയിരുന്നു.
നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിനുള്ളിലേക്ക് മാറ്റുകയായിരുന്നു.40 വര്‍ഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റിയത്.