International
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
അതിശൈത്യം തുടരുന്നതിനാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിലാണ് നടക്കുക.
ന്യൂയോര്‍ക്ക് | ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും.ഇന്ത്യന്‍ സമയം രാത്രി 10.30ന് സ്ഥാനാരോഹണം ചടങ്ങുകള്‍ തുടങ്ങും.78 കാരനായ ഡൊണാള്‍ഡ് ട്രംപ് ഇത് രണ്ടാം വട്ടമാണ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.
50-ാം വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും അധികാകമേല്‍ക്കും.വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കം ലോകനേതാക്കള്‍ സംബന്ധിക്കും.അതിശൈത്യം തുടരുന്നതിനാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിലാണ് നടക്കുക.
40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്നു മാറ്റുന്നത്. 1985-ല്‍ റൊണാള്‍ഡ് റീഗനാണ് ഏറ്റവുമൊടുവില്‍ ഹാളിനകത്ത് സത്യപ്രതിജ്ഞ ചെയ്തത്.
2017ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് 2021 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 2024ലെ തിരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.