Connect with us

reader's day

എസ് വൈ എസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ നല്‍കുന്നു

ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

Published

|

Last Updated

പത്തനംതിട്ട | ദേശീയ വായന ദിനത്തിന്റെ ഭാഗമായി പുസ്തകവായന പരിപോഷിപ്പിക്കുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാല ലൈബ്രറികളിലേക്ക് നല്‍കുന്ന പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

എസ് വൈ എസ് ജില്ലാ ഭാരവാഹികളായ അബ്ദുല്‍ സലാം സഖാഫി, സുധീര്‍ വഴിമുക്ക് സംബന്ധിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി ഓപ്പണ്‍ ലൈബ്രറി പുസ്തകവായന, ഗ്രാമീണ ഗ്രന്ഥശാലകളിലേക്ക് പുസ്തക കിറ്റ് വിതരണം, റീഡേഴ്‌സ് ക്ലബ് അംഗങ്ങളുടെ ഒത്തുചേരല്‍ എന്നിവയുണ്ടാകും.