russia-ukrain war
യുദ്ധം അവസാനിപ്പിക്കാന്‍ ഡോണ്‍ബാസ് മേഖല വിട്ടുനല്‍കില്ല: സെലന്‍സ്‌കി
നിലനില്‍പ്പിനായി യുക്രൈന്‍ അവസാനംവരെ പൊരുതും
കീവ് | യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക്് ഡോണ്‍ബോസ് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. ഡോണ്‍ബാസ് മേഖല നല്‍കിയാല്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യന്‍ നേതൃത്വത്തെയും സൈന്യത്തെയും വിശ്വസിക്കുന്നില്ല. ഒരിഞ്ച് പിന്നോട്ടില്ല. ഡോണ്‍ബാസ് മേഖലയില്‍ റഷ്യക്കെതിരെ അവസാനംവരെ പൊരുതുമെന്നും സെലന്‍സ്‌കി പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെലെന്‍സ്‌കി.
നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനില്‍പ്പ് തുടരും. കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കീവിലും മരിയൊപോളിയും കനത്ത പോരാട്ടം തുടരുകയാണ്. റഷ്യയുടെ ക്രൂരമായ ബോംബിംഗാണ് രണ്ടിടത്തും നടക്കുന്നതെന്നും നിരവധി മരങ്ങളുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.