punjab election
ഡല്‍ഹിയില്‍ ചെയ്തു, പഞ്ചാബിലും നടപ്പാക്കും; കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം
സ്ഥിര ജോലിയും ശമ്പള വര്‍ധനയും ആവശ്യപ്പെട്ട് നാല് മാസമായി താത്കാലികാധ്യാപകര്‍ നടത്തുന്ന സമരത്തിലാണ് കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം
മൊഹാലി | 2022 പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ താത്കാലിക അധ്യാപകരുടേയും ജോലി സ്ഥിരപ്പെടുത്തുമെന്ന് അരവിന്ദ് കേജ്രിവാള്‍. മൊഹാലിയില്‍ താത്കാലികാധ്യാപകരുടെ പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിര ജോലിയും ശമ്പള വര്‍ധനയും ആവശ്യപ്പെട്ട് നാല് മാസമായി താത്കാലികാധ്യാപകര്‍ നടത്തുന്ന സമരത്തിലാണ് കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. 2003ല്‍ പരിഷ്‌കരിച്ച വേതന വ്യവസ്ഥ പ്രകാരം 6,000 രൂപയാണ് തങ്ങള്‍ക്ക് ലഭിക്കുന്നത് എന്നാണ് സമരം ചെയ്യുന്ന അധ്യാപകരുടെ വാദം.
ചണ്ഡിഗഢില്‍ എത്തിയ കേജ്രിവാള്‍ നേരെ ചെന്നത് അധ്യാപകരുടെ പ്രതിഷേധത്തിലേക്കായിരുന്നു. പഞ്ചാബ് സ്‌കൂള്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ മന്ദിരത്തിന് പുറത്താണ് ഇവര്‍ സമരം നടത്തുന്നത്. സമരത്തിലുള്ള അധ്യാപകരുടെ പരാതികള്‍ കേട്ടതിന് ശേഷമായിരുന്ന കേജ്രിവാളിന്റെ വാഗ്ദാനം.
അധ്യാപകര്‍ രാജ്യശില്പികളാണ്. ഡല്‍ഹിയിലെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഞാന്‍ പരിഹാരം കണ്ടു. ഇപ്പോള്‍ അധ്യാപകര്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടേയും തന്റെ തന്നെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.