Connect with us

dhoor dharshan

കാവിവല്‍ക്കരണത്തിന്റെ ഇരയായി ദൂരദര്‍ശന്‍ ന്യൂസ് ലോഗോയും

ലോഗോയില്‍ മാത്രമാണ് മാറ്റം വരുത്തിയതെന്നും മൂല്യങ്ങള്‍ തുടരുമെന്നും ഡി ഡി ന്യൂസ് ട്വീറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്ന കാവി വല്‍ക്കരണത്തിന്റെ അവസാ നത്തെ ഇരയായി ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോ. രാജ്യം ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ ദൂരദര്‍ശന്‍ കാവി നിറത്തിലുള്ള പുതിയ ലോഗോ പുറത്തിറക്കി.

വലിയ മാറ്റങ്ങളില്ലാത്ത നിലവിലെ ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കിയത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ ശന്‍ മാറ്റം വരുത്തിയതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡി ഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡി ഡി ന്യൂസ് ഡയറക്ടര്‍ ജനറല്‍ എക്സ് പോസ്റ്റില്‍ പ്രതികരിച്ചു. ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ലോഗോ മാറ്റിയത് സംഘപരി വാറിനുവേണ്ടിയാണെന്നും ഡി ഡി ന്യൂസ് എന്ന പേരുമാറ്റി ബി ജെ പി ന്യൂസ് എന്നാക്കിക്കൂടെയെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Latest