Connect with us

National

ഇരട്ട സ്‌ഫോടനം: എന്‍ ഐ എ സംഘം നര്‍വാളിൽ

എസ് യു വി കാറിലും മറ്റൊരു വാഹനത്തിലും സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്

Published

|

Last Updated

ശ്രീനഗര്‍ | കഴിഞ്ഞ ദിവസം ഇരട്ട സ്‌ഫോടനമുണ്ടായ നര്‍വാളില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) സന്ദര്‍ശിച്ചു. സാമ്പിളുകള്‍ ശേഖരിക്കാനായി ഒരു മണിക്കൂറോളം സമയം എന്‍ ഐ എ സംഘം സംഭവസ്ഥലത്ത് ചിലവഴിച്ചു.

പ്രദേശത്ത് പാര്‍ക്ക് ചെയ്ത എസ് യു വി കാറിലും മറ്റൊരു വാഹനത്തിലും സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിരുന്നു.
കശ്മീരിൻ്റെ ഒരു വശത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര നടക്കുകയും റിപ്പബ്ലിക് ദിന ആഘോഷം അടുത്തുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ നടന്ന സ്‌ഫോടനം ആശങ്കപരത്തുകയാണ്. ഇതു കൊണ്ടുതന്നെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Latest