Uae
അബുദാബി നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു
യുഎഇയിൽ ദുബൈയിൽ ഡബിൾഡക്കർ ബസ് സർവീസ് ഉണ്ടെങ്കിലും അബുദാബിയിൽ ആദ്യമായാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിക്കുന്നത്.
അബുദാബി | നഗരത്തിൽ ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു. ഏറ്റവും തിരക്കേറിയ റൂട്ട് നമ്പർ 65 ലാണ് നിലവിൽ ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്. ഹംദാൻ സ്ട്രീറ്റിലൂടെ മറീന മാളിൽ നിന്നും റീം മാളിലേക്കാണ് നിലവിൽ സർവീസ്.
യുഎഇയിൽ ദുബൈയിൽ ഡബിൾഡക്കർ ബസ് സർവീസ് ഉണ്ടെങ്കിലും അബുദാബിയിൽ ആദ്യമായാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിക്കുന്നത്. ആദ്യമായി ആരംഭിച്ച ഡബിൾ ഡക്കർ ബസ്സിൽ യാത്ര ചെയ്യുന്നതിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തീരദേശത്തിലൂടെ അബുദാബി നഗരത്തിന്റെ എല്ലാ കാഴ്ചകളും കണ്ടു യാത്ര ചെയ്യാം എന്നതാണ് ഡബിൾ ഡക്കർ ബസ്സിന്റെ പ്രത്യേകത.
അബുദാബി നഗരത്തിൽ നിലവിൽ എ ആർ ടി കൂടാതെ ഹൈഡ്രജൻ ബസ്സുകളും വൈദ്യുതി ബസ്സുകളും, പ്രകൃതി വാതകത്തിൽ സഞ്ചരിക്കുന്ന ബസ്സുകളും സർവീസ് നടത്തുന്നുണ്ട്.