Kerala
ദ്വയാർഥ പ്രയോഗം: റിപ്പാർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മിഷൻ കേസെടുത്തു
ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി.
തിരുവനന്തപുരം | സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ.അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയാ കേസെടുത്തു.
കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം.
ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി.
---- facebook comment plugin here -----