Connect with us

Kerala

ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എന്തിനാണ് ഇത്തരം കേസുകള്‍ എടുക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു

Published

|

Last Updated

കൊച്ചി | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ ഒപ്പനയിലെ മണവാട്ടിയോട് ദ്വയാര്‍ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്ത കേസില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു.

പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്? പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനില്‍ക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എന്തിനാണ് ഇത്തരം കേസുകള്‍ എടുക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി ജി പിക്ക് നല്‍കിയ പരാതിയിലായിരുന്നു കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരുന്നത്.

 

Latest