Connect with us

Kerala

ഇരട്ട കൊലപാതക കേസ്: വൈഷ്ണയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു, ഇതേ ചൊല്ലി വഴക്കുണ്ടായി; പ്രതിയുടെ മൊഴി പുറത്ത്

വാട്‌സാപ്പ് ചാറ്റില്‍ അയല്‍വാസി വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നാണ് ബൈജുവിന്റെ മൊഴി.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും അയല്‍വാസിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തി. വാട്‌സാപ്പ് ചാറ്റില്‍ അയല്‍വാസി വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നുമാണ് ബൈജുവിന്റെ മൊഴി. ഇതേചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

കലഞ്ഞൂര്‍പാടത്ത് ഇന്നലെ രാത്രി 11.30 ഓടെയാണ് കൊലപാതകം നടന്നത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും വിഷ്ണുവും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്നും പോലീസ് കണ്ടെത്തി.

ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടില്‍ ഇട്ട് വെട്ടുകയായിരുന്നു. ബൈജു വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പോലീസ് പറയുന്നത്. വൈഷ്ണ സംഭവ സ്ഥലത്തുവെച്ചും വിഷ്ണു ആശുപത്രിയിലേക്കുള്ള പോകുന്നതിനിടെയുമാണ് മരിച്ചത്.

 

 

 

Latest