Kerala
പാലക്കാട് നെന്‍മാറയില്‍ ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി
2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു
പാലക്കാട് | നെന്മാറയില്‍ കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയേയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി
ഭാര്യയും കുട്ടികളുമായി അകന്നു കഴിയുകയായിരുന്നു ചെന്താമര . ഇതിന് കാരണം സുധാകരനും കുടുംബവുമാണെന്നായിരുന്നു ചെന്താമര കരുതിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് 2019ല്‍ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതം നടത്തിയിരിക്കുന്നത്.