Connect with us

Kerala

യുവതിയുടെ മരണത്തില്‍ സംശയം; ഭര്‍തൃപിതാവും അറസ്റ്റില്‍

യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

|

Last Updated

കോട്ടയം |  ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോള്‍ സേവ്യറി(24)ന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം 7നു രാവിലെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവതിയുടേത് തൂങ്ങിമരണം തന്നെയാണോയെന്നും റിപ്പോര്‍ട്ടില്‍ സംശയം പറയുന്നു. സംഭവത്തില്‍ ഭര്‍തൃപിതാവ് വര്‍ക്കി(56) യെ ഇന്നലെ രാത്രി അറസ്റ്റ് ചെയതു.

യുവതിയുടെ ഭര്‍ത്താവ് അനില്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.യുവതിയുടെ വയറിനുള്ളില്‍ രക്തം വാര്‍ന്നു കെട്ടിക്കിടന്നിരുന്നതായും കാലില്‍ പഴയതും പുതിയതുമായ മുറിവുകള്‍ കാണപ്പെട്ടതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കില്‍ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കല്‍ കോളജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്.

 

Latest