Connect with us

Kerala

പുതുപ്പള്ളിയില്‍ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോ എന്ന് സംശയമുണ്ട്; ആരോപണവുമായി സിപിഎം

ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും.

Published

|

Last Updated

തൃശൂര്‍ |  ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഎം . പുതുപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് വാങ്ങിയോ എന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വോട്ട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും. ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടുകള്‍ വാങ്ങിയത് മൂലം ആയിരിക്കും. ബി ജെ പി വോട്ട് യുഡിഎഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടല്‍. മണ്ഡലത്തിൽ ബിജെപിക്ക് 19000 ത്തോളം വോട്ടുണ്ട്അല്ലാത്ത പക്ഷം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും.ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ഠമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്. പോളിങ് കഴിഞ്ഞപ്പോഴും അതുതന്നെയാണ് പറയാനുള്ളതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest