Connect with us

National

സ്ത്രീധന തര്‍ക്കം: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രോഷ്‌നിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനസിലായത്

Published

|

Last Updated

മുംബൈ| ധാരാവിയില്‍ സ്ത്രീധന തര്‍ക്കത്തില്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രോഷ്‌നി(24)യെയാണ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ധാരാവിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രോഷ്‌നിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീടിനുള്ളില്‍ രോഷ്‌നി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെന്നായിരുന്നു ഭര്‍ത്താവ് പിതാവിനെ അറിയിച്ചത്.

ഒരു വര്‍ഷം മുന്‍പാണ് രോഷ്‌നിയുടെ വിവാഹം നടന്നത്. വിവാഹത്തിന് അഞ്ച് ലക്ഷം രൂപയും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്ന് രോഷ്‌നിയുടെ ഭര്‍ത്താവ് കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്‍ഹയ്യലാല്‍ ആവശ്യപ്പെട്ടത് നല്‍കാന്‍ കഴിയാത്തതിനാല്‍ സ്വര്‍ണ മാലയും മോതിരവും അന്‍പതിനായിരം രൂപയുമാണ് രോഷ്‌നിയുടെ മാതാപിതാക്കള്‍ നല്‍കിയത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ നിരന്തരമായി മകള്‍ അപമാനിക്കപ്പെട്ടിരുന്നുന്നെന്നും മര്‍ദനം നേരിട്ടിരുന്നെന്നും പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കൊല്ലപ്പെടുന്നതിന് തലേദിവസവും രോഷ്‌നിയ്ക്ക് മര്‍ദനമേറ്റിട്ടുണ്ട്. ഇക്കാര്യം  രോഷ്‌നി പിതാവിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. തൊട്ടു പിന്നാലെയാണ്  രോഷ്‌നി ആത്മഹത്യ ചെയ്തുവെന്ന് മരുമകന്‍ വിളിച്ച് അറിയിക്കുന്നത്. പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രോഷ്‌നിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് മനസിലായത്. തുടര്‍ന്ന് ഭര്‍ത്താവ് കന്‍ഹയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു