Connect with us

Kerala

സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി

കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കൊല്ലം | സ്ത്രീധന പീഡനം സഹിക്കാനാവാതെ മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കിയ നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറ് മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ അത്യന്തം ഹീനമായ പീഡനത്തിന് ഇരയായതായി ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു.

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. പക്ഷെ മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോണ്‍ സന്ദേശത്തിലുണ്ട്. കോയമ്പത്തൂരില്‍ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest