Connect with us

National

സ്ത്രീധനം; യുപിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വീട്ടുകാര്‍

Published

|

Last Updated

മുസാഫര്‍നഗര്‍| ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ കംഹേദ ഗ്രാമത്തില്‍ 24 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വീട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച രാത്രിയാണ് രൂപ എന്ന യുവതിയെ വീട്ടിലെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രൂപയുടെ പിതാവ് ഓംപാല്‍ സിംഗ് പൊലീസില്‍ നല്‍കിയ പരാതിയില്‍ മകളെ കൊലപ്പെടുത്തിയത് ഭര്‍തൃവീട്ടുകാരാണെന്ന് ആരോപിച്ചു.

രണ്ട് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ഭര്‍തൃവീട്ടുകാര്‍ തന്നോട് സമ്മര്‍ദം ചെലുത്തിയിരുന്നതായും മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും രൂപയുടെ പിതാവ് ആരോപിച്ചു. 2020ലാണ് ഇവരുടെ വിവാഹം നടന്നത്.