ukrain- russia war
മൃതദേഹത്തിന് പകരം പത്തോളം ആളുകളെ കൊണ്ടുവരാം; വിവാദ പ്രസ്താവനയുമായി ബി ജെ പി എം എല്‍ എ
യുക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം എപ്പോള്‍ തിരികെ എത്തിക്കുമെന്ന ചോദ്യത്തോടാണ് വിവാദ പ്രതികരണം
ബെംഗളൂരു | യുക്രൈനില്‍ കൊല്ലപ്പെട്ട കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ഥിയ അവഹേളിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവനയുമായി ബി ജെ പി എം എല്‍ എ. ഒരു ശവപേടകത്തിന് പകരം എട്ട് മുതല്‍ 10 വരെ ആളുകളെ വരെ വിമാനത്തില്‍ പ്രവേശിപ്പിക്കാമെന്ന് ബി ജെ പി എം എല്‍ എ അരവിന്ദ് ബെല്ലാഡ് പറഞ്ഞു. മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കുമെന്നും ഖാര്‍കീവില്‍ കൊല്ലപ്പെട്ട കര്‍ണാടകയില്‍ നിന്നുള്ള എസ് ജെ നവീന്റെ മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൂബ്ലി-ധര്‍വാഡ മണ്ഡലത്തില്‍നിന്നുള്ള എം എല്‍ എയാണ് അരവിന്ദ് ബെല്ലാഡ്.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. യുക്രൈന്‍ യുദ്ധമേഖലയാണ്, എല്ലാവര്‍ക്കും അതിനെക്കുറിച്ച് അറിയാം. ശ്രമം നടക്കുന്നുണ്ട്, കഴിയുമെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കും.
ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് മരിച്ചവരെ തിരികെ കൊണ്ടുവരിക. കാരണം മൃതദേഹത്തിന് വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണം. ഒരു മൃതദേഹത്തിന് പകരം എട്ട് മുതല്‍ 10 വരെ ആളുകളെ കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.