Connect with us

Kozhikode

ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ രിസാലതുല്‍ റസൂല്‍ വാര്‍ഷിക പ്രഭാഷണം നാളെ ആരംഭിക്കും

Published

|

Last Updated

മര്‍കസ് നോളജ് സിറ്റി | റബീഉല്‍ അവ്വലില്‍ തിരുനബിയുടെ പിറവിയോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ മൂന്നാമത് വാര്‍ഷിക പ്രഭാഷണം നാളെ ആരംഭിക്കും. 17 വരെ മൂന്നു ദിവസങ്ങളിലായി മര്‍കസ് നോളജ് സിറ്റി എക്‌സിബിഷന്‍ സെന്ററില്‍ വെച്ചാണ് പ്രഭാഷണം.

ദിവസവും രാത്രി എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ തിരുനബിയുടെ സാമൂഹിക ജീവിതം, കുടുംബ ജീവിതം, സഹിഷ്ണുതയുടെ പ്രവാചകര്‍ എന്നീ വിഷയങ്ങളിലായി ഡോ. അസ്ഹരി സംസാരിക്കും. വിപുലമായ സൗകര്യമാണ് പ്രഭാഷണ പരിപാടിക്ക് വേണ്ടി സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. സമീപ പ്രദേശത്തുള്ളവര്‍ക്ക് വാഹന സൗകര്യവും വിദൂര ദേശത്തുള്ളവര്‍ക്ക് ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വീക്ഷിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6235600600.

 

Latest