Connect with us

International

ഡോ. അസ്ഹരിയുടെ പുതിയ ശമാഇല്‍ ഗ്രന്ഥ പ്രകാശനം നാളെ

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ പ്രമുഖ പണ്ഡിതരുടെ സാന്നിധ്യത്തിലാണ് ഗ്രന്ഥ പ്രകാശനം.

Published

|

Last Updated

കൈറോ | ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ പുതിയ ശമാഇല്‍ ഗ്രന്ഥമായ ‘ബഹ്ജതുര്‍റൂഹ്’ ഈജിപ്തിലെ അല്‍-അസ്ഹറില്‍ വെച്ച് ജൂലെ 31 ന് ബുധനാഴ്ച പ്രകാശനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ പ്രമുഖ പണ്ഡിതരുടെ സാന്നിധ്യത്തിലാണ് ഗ്രന്ഥ പ്രകാശനം.

ലോകപ്രസിദ്ധ പണ്ഡിതനായ ശൈഖ് ഹബീബ് ബിന്‍ ഉമര്‍ ആണ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ജീവിത രീതികളെ അനാവരണം ചെയ്യുന്ന കൃതിക്ക് പേര് നല്‍കിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നിവരാണ് ഗ്രന്ഥത്തിന്റെ ആമുഖങ്ങളെഴുതിയത്. പ്രകാശന ചടങ്ങിനോടനുബന്ധിച്ച് ശൈഖ് ഇസ്മാഈല്‍ സ്വാദിഖ് അദവി സെന്ററില്‍ വെച്ച് അല്‍-അസ്ഹറിലെയും മറ്റും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ശമാഇല്‍ സദസ്സും ഇജാസത്ത് സംഗമവും നടക്കും.

നേരത്തെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ ഡോ. അസ്ഹരിയുടെ ശമാഇല്‍ ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ഗ്രന്ഥം ജാമിഅ മര്‍കസ്, ജാമിഅ മദീനത്തുന്നൂര്‍, മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് എന്നിവിടങ്ങളിലെ സിലബസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശമാഇല്‍ സാഹിത്യത്തെ മുന്‍നിര്‍ത്തി ‘ദ ശമാഇല്‍ പ്രൊജക്റ്റ്’ എന്ന പേരില്‍ വിപുലമായ ഒരു പദ്ധതി ഈ വരുന്ന റബീഉല്‍ അവ്വലില്‍ പ്രഖ്യാപിക്കുന്നുണ്ട്. ഉറുദു, ഗുജറാത്തി, തുര്‍ക്കിഷ്, ബംഗ്ല തുടങ്ങിയ വിവിധ ഭാഷകളില്‍ കൂടി ശമാഇല്‍ ഒരുങ്ങുന്നുണ്ട്.

മര്‍കസ് നോളജ് സിറ്റി കേന്ദ്രമായുള്ള മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ആണ് ഗ്രന്ഥത്തിന്റെ പ്രസാധകര്‍. കോപ്പികള്‍ക്ക് 7034 022 055 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രസാധകര്‍ അറിയിച്ചു.

 

Latest