Connect with us

International

മലേഷ്യന്‍ പ്രധാനമന്ത്രിയുമായി ഡോ അസ്ഹരി കൂടിക്കാഴ്ച നടത്തി

ക്വാലലംപൂരില്‍ നടക്കുന്ന മദാനി അന്താരാഷ്ട്ര സിമ്പോസിയത്തിനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്

Published

|

Last Updated

ക്വാലലംപൂര്‍ (മലേഷ്യ) |  മലേഷ്യന്‍ പ്രധാനമന്ത്രി ദാത്തോ സിരി അന്‍വര്‍ ഇബ്റാഹീമുമായി ജാമിഅ മര്‍കസ് റെക്ടറും ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാമുമായ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. മലേഷ്യയിലെ ക്വാലലംപൂരില്‍ നടക്കുന്ന മദാനി അന്താരാഷ്ട്ര സിമ്പോസിയത്തിനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മലേഷ്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മര്‍കസിനുമിടയില്‍ വൈജ്ഞാനിക കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ‘ഇസ്ലാമും മിതത്വവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ നേരത്തെ ഡോ അസ്ഹരി പ്രബന്ധമവതരിപ്പിച്ചിരുന്നു.’ദക്ഷിണേന്ത്യന്‍ പണ്ഡിതരും ആധുനിക മദ്റസാ രീതിശാസ്ത്രവും’ എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധം.