Connect with us

cv ananda bose

ഡോ.സി വി ആനന്ദബോസ് ബംഗാൾ ഗവർണർ

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്നിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | കോട്ടയം സ്വദേശിയായ മുന്‍ ചീഫ് സെക്രട്ടറി ഡോ.സി വി ആനന്ദബോസ് പശ്ചിമ ബംഗാളിൻ്റെ പുതിയ ഗവർണർ. ബംഗാൾ ഗവർണറായിരുന്ന ജഗ്ധീപ് ധൻകർ ഉപരാഷ്ട്രപതിയായതിന്റെ ഒഴിവിലാണ് ബോസിനെ രാഷ്ട്രപതി നിയമിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്നിരുന്നു.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് 1977 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ, യു എൻ പാർപ്പിട വിദഗ്ധസമിതി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കണക്കെടുപ്പിന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ചെയര്‍മാനായിരുന്നു.

---- facebook comment plugin here -----

Latest