Eranakulam
ഡോ. ഷഹനയുടെ മരണം; ഒന്നാം പ്രതി റുവൈസിന്റെ പിതാവിന് മുൻകൂർ ജാമ്യം
പെൺകുട്ടിയുടെ വിവാഹത്തിനായി ഭീമമായ സ്ത്രീധനം നൽകാൻ അബ്ദുൽ റഷീദ് സമ്മർദം ചെലുത്തിയതായി ഷഹനയുടെ മാതാവ് ഉൾപെടെ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇയാളെ രണ്ടാം പ്രതിയാക്കിയത്.
കൊച്ചി | ഡോ ഷഹനയുടെ ആത്മഹത്യയിൽ രണ്ടാം പ്രതിയായി ചേർക്കപെട്ട അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ ഡോ ഇ എ റുവൈസിന്റെ പിതാവാണ് അബ്ദുൽ റഷീദ്.
പെൺകുട്ടിയുടെ വിവാഹത്തിനായി ഭീമമായ സ്ത്രീധനം നൽകാൻ അബ്ദുൽ റഷീദ് സമ്മർദം ചെലുത്തിയതായി ഷഹനയുടെ മാതാവ് ഉൾപെടെ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇയാളെ രണ്ടാം പ്രതിയാക്കിയത്.
ഡോ ഷഹനയുടെ ആത്മഹത്യാ കുറിപ്പിൽ റുവൈസിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാമർശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ റുവൈസിന്റെ മറ്റ് ബന്ധുക്കളും പ്രതിപട്ടികയിൽ ഉൾപെടുമോ എന്നതിൽ കൂടുതൽ പരിശോധന നടത്തിവരികയാണ് പോലീസ്.
റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹർജി വീണ്ടും തിങ്കാളാഴ്ച പരിഗണിക്കും.