Connect with us

Kozhikode

ഐ ഐ ടിയില്‍ നിന്ന് ഡോ. മുജീബ് നൂറാനി വളപുരത്തിന് പി എച്ച് ഡി

മുജീബ് റഹ്മാന്‍ നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും റെക്ടര്‍ കം ഫൗണ്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് സെന്റര്‍ ഓഫ് എക്‌സലന്‍സായ ജാമിഅ മദീനത്തുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥി ഡോ. മുജീബ് റഹ്മാന്‍ നൂറാനി ഐ ഐ ടി കാണ്‍പൂരില്‍ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി. ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ ‘മതവും സാമ്പത്തിക വൈദഗ്ധ്യവും: മലബാറിന്റെ ഉദാരവല്‍ക്കരണാനന്തര സമ്പദ്വ്യവസ്ഥയില്‍ സംരംഭകത്വത്തിന്റെ അവസ്ഥ’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ജെ എം എം എ, റൂട്ട്‌ലെഡ്ജ് (2022), ജേണല്‍ ഓഫ് ലീഗല്‍ ആന്ത്രോപോളജി (2022) തുടങ്ങിയ പ്രധാന പബ്ലിക്കേഷനുകളുണ്ട്. അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്റെ വില്ല്യം ജെ ക്ലിന്റന്‍ ഫെല്ലോഷിപ്പ്-2017-18, ഐ ഐ ടി ഗാന്ധിനഗറും യൂണിവേഴ്‌സിറ്റി ഓഫ് ലിസ്ബന്നും നല്‍കുന്ന നീല്‍സണ്‍ ഫെല്ലോഷിപ്പ് 2016 തുടങ്ങിയ ഫെല്ലോഷിപ്പുകള്‍ നേടി.

യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ്, ഗ്ലോബല്‍ സൗത്ത് സ്റ്റഡീസ് സെന്റര്‍-യൂണിവേഴ്‌സിറ്റി ഓഫ് കൊളോന്‍, യൂറോപ്യന്‍ അക്കാദമി ഓഫ് റിലീജ്യന്‍ ജര്‍മനി, സെന്റര്‍ ഫോര്‍ മുസ്‌ലിം സ്റ്റേറ്റ്‌സ് ആന്‍ഡ് സൊസൈറ്റീസ്- യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ത്രേലിയ തുടങ്ങിയവ ഉള്‍പ്പെടെ ധാരാളം അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്.

നിലവില്‍ ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ ഫെല്ലോയും പ്രിസം ഫൗണ്ടേഷന്‍ സെന്‍ട്രല്‍ കാബിനറ്റ് അംഗവും കോട്ടക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോള്‍സ്റ്റര്‍ ഫൗണ്ടേഷന്‍ അക്കാദമിക് ഡയറക്ടറുമാണ്. മലപ്പുറം വളപുരം സ്വദേശികളായ കെ സി സെയ്തലവി ബാഖവി-ഹഫ്‌സത്ത് ദമ്പതികളുടെ മകനാണ്.

മുജീബ് റഹ്മാന്‍ നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും റെക്ടര്‍ കം ഫൗണ്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.

 

Latest