Connect with us

Uae

ഇറാഖില്‍ നിന്നുള്ള ഡോ. തലാ ഖലീല്‍, 'അറബ് ഹോപ്പ് മേക്കേഴ്സ്' ജേതാവ്

കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് യുവാക്കളെയും നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളെയും പരിചരിക്കുന്ന വ്യക്തിത്വമാണ് ഫാര്‍മസിസ്റ്റ് കൂടിയായ ഡോ. തലാ അല്‍ ഖലീല്‍.

Published

|

Last Updated

ദുബൈ | ഇറാഖില്‍ നിന്നുള്ള ഡോ. തലാ ഖലീലിനെ ‘അറബ് ഹോപ്പ് മേക്കേഴ്സ്’ നാലാം പതിപ്പില്‍ കിരീടമണിഞ്ഞു. ഇന്നലെ വൈകിട്ട് ദുബൈയില്‍ നടന്ന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡോ. തലായെയും അന്തിമ പട്ടികയിലെത്തിയവരെയും ആദരിച്ചു.

കാന്‍സര്‍ ബാധിച്ച നൂറുകണക്കിന് യുവാക്കളെയും നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളെയും പരിചരിക്കുന്ന വ്യക്തിത്വമാണ് ഫാര്‍മസിസ്റ്റ് കൂടിയായ ഡോ. തലാ അല്‍ ഖലീല്‍. ഇറാഖിലെ ബസ്‌റ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കുട്ടികളായ കാന്‍സര്‍ രോഗികള്‍ക്കായി അവര്‍ പ്രത്യേകമായ ‘വാരിയേഴ്സ് അക്കാദമി’ സ്ഥാപിച്ചു. 500-ലധികം കുട്ടികളുടെ ജീവിതം മാറ്റുന്നതില്‍ അവരുടെ ഈ സംരംഭം വിജയിച്ചു. ലോകോത്തര ഫുട്‌ബോള്‍ ടീം രൂപവത്കരിക്കാന്‍ നിരവധി പേരെ ഒരുമിച്ച് കൊണ്ടുവന്ന അംഗവൈകല്യമുള്ള മുഹമ്മദ് അല്‍ നജാര്‍, തന്റെ ചാനല്‍ നന്മയ്ക്കായി ഉപയോഗിക്കുന്ന യൂട്യൂബറായ അമീന്‍ അല്‍നീര്‍, 34 പെണ്‍കുട്ടികളെ ദത്തെടുത്ത കുട്ടികളില്ലാത്ത ഈജിപ്തില്‍ നിന്നുള്ള ഫതഹിയ്യ മഹ്മൂദ് എന്നിവരാണ് ഫൈനല്‍ ലിസ്റ്റിലെത്തിയത്.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് നടപ്പാക്കിയ ഈ സംരംഭം തങ്ങളുടെ സമൂഹത്തിന്റെ ചുറ്റുപാടുകളെ മികച്ചതാക്കി മാറ്റാന്‍ ശ്രമിക്കുന്ന അവരുടെ മാനുഷിക ശ്രമങ്ങള്‍ക്കും കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കുമുള്ള അംഗീകാരമാണ്.

അറബ് ലോകത്തെ ഏറ്റവും വലിയ സംരംഭമായ ഹോപ്പ് മേക്കേഴ്സ് സമാപന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് കൊക്കകോള അരീനയില്‍ എത്തിയത്. അവസാന പട്ടികയിലെത്തിയ നാല് ഹോപ്പ് മേക്കര്‍മാര്‍ക്കും ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള സാമ്പത്തിക പാരിതോഷികം നല്‍കണമെന്ന് മുഹമ്മദ് ലഭിച്ച 58,000-ലധികം നോമിനേഷനുകളാണ് ലഭിച്ചത്.

പ്രത്യാശയും പോസിറ്റീവിറ്റിയും പ്രചരിപ്പിക്കുകയും കൊടുക്കല്‍ സംസ്‌കാരവും ശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കുകയും, നിരാശയ്ക്ക് കീഴടങ്ങാതിരിക്കുകയും മറ്റുള്ളവരെ സേവിക്കുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യാശാ നിര്‍മാതാക്കളായ ആളുകളെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

 

---- facebook comment plugin here -----