Uae
ഹമാസ് പിന്മാറണമെന്ന ആഹ്വാനത്തെ പിന്തുണച്ച് ഡോ. ഗർഗാശ്
ഗസ്സ ഭരണത്തിൽ നിന്ന് ഹമാസ് സ്ഥാനമൊഴിയണമെന്ന ആവശ്യം മിഡിൽ ഈസ്റ്റിലുടനീളം വർധിച്ചുവരികയാണ്.
![](https://assets.sirajlive.com/2025/02/gargash-897x538.jpg)
അബൂദബി|ഗസ്സയിൽ നിന്ന് ഹമാസ് പിന്മാറണമെന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്്മദ് അബൂൽ ഗെയ്തിന്റെ ആഹ്വാനത്തെ യു എ ഇയിലെ ഉന്നത നയതന്ത്രജ്ഞൻ ഡോ. അൻവർ ഗർഗാശ് പിന്തുണച്ചു. ഗസ്സ ഭരണത്തിൽ നിന്ന് ഹമാസ് സ്ഥാനമൊഴിയണമെന്ന ആവശ്യം മിഡിൽ ഈസ്റ്റിലുടനീളം വർധിച്ചുവരികയാണ്.
“ഗസ്സയുടെ ഭരണത്തിൽ നിന്ന് ഹമാസ് സ്ഥാനമൊഴിയണമെന്ന ആഹ്വാനം യുക്തിസഹവും ഉചിതവുമാണ്. ‘ യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. ഗർഗാശ് വ്യക്തമാക്കി. പ്രത്യേകിച്ച് ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ആഹ്വാനങ്ങളുടെ വെളിച്ചത്തിൽ, ഫലസ്തീൻ ജനത പ്രസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് മുന്നിൽ വരണം. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷം മാനുഷികവും സാമൂഹികവുമായ ഘടനയുടെ നാശത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഗസ്സയിൽ നിന്ന് ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള നിർദേശം അദ്ദേഹം ശക്തമായി നിരസിച്ചിരുന്നു. ഉച്ചകോടിയിൽ സംസാരിച്ച ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി നിർബന്ധിത കുടിയിറക്കൽ എന്ന ആശയം അംഗീകരിക്കുന്ന ആരും അറബ് സമൂഹത്തിലില്ലെന്ന് വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----