Connect with us

Kasargod

ഡോ. ഹകീം അസ്ഹരിയുടെ മാനവ സഞ്ചാരം 16ന് കാഞ്ഞങ്ങാട്ട് നിന്ന് തുടങ്ങും

കാസർഗോഡ് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ

Published

|

Last Updated

ഡോ.ഹകീം അസ്ഹരിയുടെ മാനവ സഞ്ചാരത്തിന്റെ മുന്നോടിയായുള്ള ചേംബർ സംഗമം എസ് എസ് എഫ് ദേശീയ ജന സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി ഉത്ഘാടനം ചെയ്യുന്നു.

കാസർകോട് / കാഞ്ഞങ്ങാട് | ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയർ പരിപാടികളുടെ ഭാഗമായി എസ് വൈ എസ് സംസ്ഥാന ജന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം ഈ മാസം 16ന് ശനിയാഴ്ച കാഞ്ഞങ്ങാട്ട് നിന്നും ആരംഭിക്കും. വൈകിട്ട് 4ന് കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദിന്റെ പരിസരത്തു നിന്നാംരംഭിക്കുന്ന ബഹുജന കൂട്ട നടത്തത്തിൽ മത -സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അണി നിരക്കും.

സാമൂഹിക സൗഹൃദത്തെ ബലപ്പെടുത്തുന്നതിലും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ടാണ് ഡോ.ഹകീം അസ്ഹരിയുടെ നേതൃത്വത്തതിൽ മാനവ സഞ്ചാരം നടക്കുന്നത്. മാനവ സൗഹൃദം ആഗ്രഹിക്കുന്ന എല്ലാവരും കൂട്ട നടത്തത്തിൽ പങ്കാളികളാകും. വൈകിട്ട് 5ന് തെക്കേപുറത്ത് നടക്കുന്ന മാനവ സംഗമത്തിൽ പ്രമുഖർ പ്രസംഗിക്കും. യാത്രയുടെ മുന്നോടിയായി 16ന് രാവിലെ 6 മണിക്ക് ഒമ്പത് സോണുകളിൽ സൗഹൃദ നടത്തം ഒരുക്കിയിട്ടുണ്ട്. എസ് വൈ എസ് സംസ്ഥാന നേതാക്കൾ നേതൃത്വ നൽകും.

രാവിലെ 9.30ന് യുവജന പ്രശ്നങ്ങൾ ഉയർത്തി കാസർകോട് ചന്ദ്രഗിരി ജംക്ഷന് സമീപമുള്ള സിഗ്നേചർ മെട്രോ ഹോട്ടലിൽ ടേബിൾ ടോക്ക് നടക്കും. 11 മണിക്ക് പ്രഫഷണൽ മേഖലയിലുള്ള പ്രമുഖർ ഒത്തു കൂടുന്ന ടേബിൾ ടോക്ക് അതേ സ്ഥലത്ത് നടക്കും. 12.30ന് കസർകോഡ് പ്രസ്ക്ലബ്ബിൽ നേതാക്കളുടെ മീഡിയ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണലിൽ പ്രാസ്ഥാനിക സംഗമം നടക്കും. 3.30ന് നടക്കുന്ന സൗഹൃദ ചായയിൽ പ്രമുഖർ പങ്കാളികളാകും. 4 മണിക്കാണ് മാനവ സഞ്ചാരം തുടങ്ങുന്നത്. മാനവ സംഗമത്തിൽ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. എസ് വൈ എസിന്റെ മുഴുവൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും മാനവ സഞ്ചാരത്തിനായി ജില്ലയിൽ എത്തിച്ചേരും.

16 ന് നടക്കുന്ന മാനവ സഞ്ചാരത്തിന്റെ ഉദ്ഘാടന പരിപാടി വൻ വിജയമാക്കുവാൻ വിപുലമായ ഒരുക്കങ്ങളാണ് എങ്ങും നടക്കുന്നത്.

ഇത് സംബന്ധമായി സമസ്ത സെന്റിനറി ഹാളിൽ നടന്ന ചേംബർ സംഗമം എസ് എസ് എഫ് ദേശീയ ജന സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു. ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി. ജന സെക്രട്ടറി അബ്ദുൽ കരീം ദർബാർകട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അബൂബക്കർ കാമിൽ സഖാഫി, സിദ്ധീഖ് സഖാഫി ബായാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 

Latest