Connect with us

Kerala

ഡോ.ഹകീം അസ്ഹരി എസ് വൈ എസ് പ്രസിഡന്റ്‌; റഹ്‌മതുല്ല സഖാഫി എളമരം ജനറൽ സെക്രട്ടറി 

എസ് വൈ എസ് കേരള യൂത്ത് കൗൺസിൽ സമാപിച്ചു 

Published

|

Last Updated

മലപ്പുറം | രണ്ട് ദിനങ്ങളിലായി മേൽമുറി മഅദിൻ അക്കാദമിയിൽ നടന്നു വന്നിരുന്ന എസ് വൈ എസ് കേരള യൂത്ത് കൗൺസിൽ സമാപിച്ചു.

പുതിയ രണ്ട് വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചു.

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് പുതിയ പ്രസിഡന്റ്‌. റഹ്‌മതുല്ല സഖാഫി എളമരത്തെ ജനറല്‍ സെക്രട്ടറിയായും എം മുഹമ്മദ് സ്വാദിഖ് വെളിമുക്കിനെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാര്‍: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, സിദ്ദീഖ് സഖാഫി നേന്മം ,കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുറശീദ് സഖാഫി മെരുവമ്പായി .

സെക്രട്ടറിമാര്‍: എം എം ഇബ്‌റാഹീം എരുമപ്പെട്ടി, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, കെ അബ്ദുറശീദ് നരിക്കോട്, കെ അബ്ദുല്‍ കലാം മാവൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, എ എ ജഅ്ഫര്‍ ചേലക്കര ,അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സി കെ ശകീര്‍ അരിമ്പ്ര.

സമാപന സംഗമം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അലവി സഖാഫി കൊളത്തൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രസംഗിച്ചു.

Latest