dr shahna
താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഡോ. ഷഹ്ന റുവൈസിന് സന്ദേശം അയച്ചതായി തെളിഞ്ഞു
ഈ സന്ദേശം ലഭിച്ച ശേഷം റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പോലീസ് കണ്ടെത്തി.
തിരുവനന്തപുരം | സ്ത്രീധനത്തിന്റെ പേരില്‍ ഡോ.ഷഹ്ന ജീവനൊടുക്കുന്നതിന മുമ്പു ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നു സുഹൃത്ത് ഡോ.റുവൈസിനു മൊബൈലില്‍ സന്ദേശം അയച്ചതായി തെളിഞ്ഞു. ഈ സന്ദേശം ലഭിച്ച ശേഷം റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പോലീസ് കണ്ടെത്തി.
ഭീമമായ സ്ത്രീധന ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്‍മാറിയ റുവൈസിന് തിങ്കളാഴ്ച രാവിലെയാണു ഷഹ്ന വാട്‌സാപ്പില്‍ സന്ദേശം അയച്ചത്. ഇതിന് പിന്നാലെ റുവൈസ് നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
വിദഗ്ധ പരിശോധനയ്ക്കായി റുവൈസിന്റെയും ഷഹ്നയുടെയും ഫോണുകള്‍ കൈമാറി. കേസില്‍ റുവൈസിന്റെ പിതാവുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ക്കാനും ആലോചനയുണ്ട്. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസിന്റെ പിതാവ് സമ്മര്‍ദം ചെലുത്തിയെന്ന് ഷഹ്നയുടെ കുടുംബം പോലീസില്‍ മൊഴി നല്‍കിയിരുന്നു.
റുവൈസിനെ മെഡിക്കല്‍ കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വ്യക്ത മാക്കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്നു തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്. റുവൈസ് റിമാന്‍ഡിലാണ്.
150 പവന്‍ സ്വര്‍ണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹ്നയുമായി പ്രണയത്തി ലായിരുന്ന റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. കുടുംബത്തിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് റുവൈസ് വ്യക്തമാക്കിയതോടെ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്നാണു വിവരം.