Kerala
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ ആദരിച്ചു
വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ കേസരി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം| 2024-2027 വര്‍ഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിനെ തലസ്ഥാനത്ത് ആദരിച്ചു.
വിവിധ മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ കേസരി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയംഗം അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹുസൈന്‍ മദനി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മുന്‍ പ്രസിഡന്റ് ജാബിര്‍ ഫാളിലി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് കളിയിക്കാവിള, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബുല്‍ ഹസന്‍ വഴിമുക്ക് സംസാരിച്ചു.