Connect with us

From the print

ഡോ. അസ്ഹരിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

സംഭാവനകളുടെ നിര്‍മാണാത്മക പ്രയോഗം, മനുഷ്യ സ്നേഹം, വിദ്യാഭ്യാസ മുന്നേറ്റം തുടങ്ങിയ മേഖലകളിലെ അസ്ഹരിയുടെ സുപ്രധാന സംഭാവനകള്‍ക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.

Published

|

Last Updated

കുവൈത്തിൽ നടന്ന ചടങ്ങിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിക്ക് സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ആക്്ഷൻ ഫോറത്തിന്റെ എജ്യുക്കേഷനൽ എക്സലൻസ് പുരസ്‌കാരം കൈമാറുന്നു

കുവൈത്ത് സിറ്റി | എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ ഫോറത്തിന്റെ എജ്യുക്കേഷനല്‍ എക്‌സലന്‍സ് പുരസ്‌കാരം. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവും ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ ഡോ. അബ്ദുല്ലാഹ് മഅ്തൂഖ് അല്‍ മഅ്തൂഖിന്റെ അധ്യക്ഷതയില്‍ കുവൈത്തില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം കൈമാറിയത്.

പൊതുജന സംഭാവനകളെ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കുന്നതിന്റെ രീതിശാസ്ത്രങ്ങളെ സംബന്ധിച്ചാണ് ഫോറം നടന്നത്. സംഭാവനകളുടെ നിര്‍മാണാത്മക പ്രയോഗം, മനുഷ്യ സ്നേഹം, വിദ്യാഭ്യാസ മുന്നേറ്റം തുടങ്ങിയ മേഖലകളിലെ അസ്ഹരിയുടെ സുപ്രധാന സംഭാവനകള്‍ക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.

ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, ഭക്ഷണ വിതരണം, അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങി ഇന്ത്യയിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആര്‍ സി എഫ് ഐക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അടക്കമുള്ള സന്നദ്ധ സേവനങ്ങളില്‍ സജീവമായി ഇടപെടുന്ന എസ് വൈ എസിന്റെ സാന്ത്വനം സംഘത്തിനും കൂടിയാണ് അംഗീകാരമെന്ന് ഹകീം അസ്ഹരി പറഞ്ഞു.

 

Latest