Connect with us

Kozhikode

ഡോ. മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമിന് അമേരിക്കയില്‍

സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയിലുമുള്ള പ്രൊഫസര്‍മാരുടെ നേതൃത്വത്തിലാണ് തുടര്‍ ഗവേഷണം നടക്കുക.

Published

|

Last Updated

മര്‍കസ് ഗാര്‍ഡന്‍ | അമേരിക്കയിലെ പെന്‍സില്‍വാനിയ പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാമിലി സ്റ്റഡീസിനു കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് (PDF) പ്രോഗ്രാമിന് ഡോ. മുഹമ്മദ് നൂറാനി വള്ളിത്തോട് ജോയിന്‍ ചെയ്തു. സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയിലുമുള്ള പ്രൊഫസര്‍മാരുടെ നേതൃത്വത്തിലാണ് തുടര്‍ ഗവേഷണം നടക്കുക.

യു എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സര്‍വീസിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് നാലുവര്‍ഷത്തെ പ്രോഗ്രാമിന് പൂര്‍ണമായും ഫണ്ടിംഗ് ചെയ്യുന്നത്. പ്രൊഫസര്‍ ഡേവിഡ് അല്‍മീദയടെയും സൂമി ലീയുടെയും മേല്‍നോട്ടത്തിലാണ് ഗവേഷണം.

മുംബൈയിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സില്‍ നിന്നാണ് അദ്ദേഹം പി എച്ച് ഡി കരസ്ഥമാക്കിയിട്ടുള്ളത്. പോപ്പുലേഷന്‍ സ്റ്റഡീസില്‍ ‘ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്കിടയിലെ വിഷാദ രോഗലക്ഷണങ്ങളുടെയും കോഗ്‌നിറ്റീവ് വൈകല്യത്തിന്റെയും ജീവിതകാല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു റിസര്‍ച്ച്.

അന്താരാഷ്ട്ര പ്രാധാന്യമുള്ള സയന്റിഫിക് ജേണലുകളില്‍ 110 ലധികം ഗവേഷണ പഠനങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് നൂറാനിയുടെ വര്‍ക്കുകള്‍ക്ക് 1300 ലധികം സൈറ്റേഷനും 20 എച്ച്-ഇന്‍ഡക്‌സും ലഭിച്ചിട്ടുണ്ട്. 2022 ലെ ജെറൊന്റോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക ഡൈവേഴ്‌സിറ്റി അവാര്‍ഡ്, കെ പി പദക് മെമ്മോറിയല്‍ ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഡോ. മുഹമ്മദ് നൂറാനിയെ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍-റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.

 

Latest