Pathanamthitta
ഡോ. എം എസ് സുനിലിന്റെ 293ാമത് സ്നേഹഭവനം പ്രജിത കൃഷ്ണകുമാറിന് കൈമാറി
ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗമായ വിവീഷ് ജേക്കബിന്റെ സഹായത്തോടെയാണ് വീട് നിര്‍മിച്ച് നല്‍കിയത്.
പത്തനംതിട്ട | ഡോ. എം എസ് സുനിലിന്റെ 293ാമത് സ്നേഹഭവനം തിരുവില്ലാമല മലേശമംഗലം പൂളക്കപ്പറമ്പില്‍ പ്രജിതയ്ക്കും കൃഷ്ണകുമാറിനും രണ്ട് കുട്ടികള്‍ക്കുമായി നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ എഴുത്തച്ഛന്‍ നിര്‍വഹിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗമായ വിവീഷ് ജേക്കബിന്റെ സഹായത്തോടെയാണ് വീട് നിര്‍മിച്ച് നല്‍കിയത്.
വര്‍ഷങ്ങളായി സ്വന്തമായ ഒരു ഭവനം പണിയുവാന്‍ സാധിക്കാതെ നിസ്സഹായ അവസ്ഥയില്‍ കഴിയുകയായിരുന്നു പ്രജിതയും കുടുംബവും. ഇവര്‍ക്കായി 2 മുറികളും, അടുക്കളയും, ഹാളും, സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മിക്കുകയായിരുന്നു. ചടങ്ങില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ പി ജയലാല്‍, സുനീഷ് കെ കുട്ടി, രമ്യ പി എ സംബന്ധിച്ചു.