Connect with us

Ongoing News

പാലാ ബിഷപ്പുമായി ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി

മതസൗഹാര്‍ദവും സാഹോദര്യവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

Published

|

Last Updated

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി 'ജോയ് ഓഫ് എമുലേഷന്‍' സമ്മാനിക്കുന്നു.

കോട്ടയം | പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. പാലായിലുള്ള ബിഷപ്പിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

മതസൗഹാര്‍ദവും സാഹോദര്യവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്. അതോടൊപ്പം, എസ് വൈ എസ് കേരള യൂത്ത് കോണ്‍ഫറന്‍സിനെയും അതിന്റെ വൈവിധ്യമാര്‍ന്ന പരിപാടികളെയും കുറിച്ചുള്ള വിശദാംശങ്ങളും ഡോ. അസ്ഹരി പരിചയപ്പെടുത്തി.