Connect with us

Kerala

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ.എസ് അനിലിനെ നിയമിച്ചു

ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.

Published

|

Last Updated

കല്‍പറ്റ|പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ പ്രൊഫസറാണ് കെ എസ് അനില്‍. ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് പുതിയ വിസിയുടെ നിയമനം.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ വിസി പിന്‍വലിച്ചു. ഇതാണ് ഗവര്‍ണറുടെ അതൃപ്തിക്ക് കാരണം.

അതേസമയം സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി. സ്പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്. അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

 

 

Latest