Connect with us

Kerala

ഡോ. ഷഹ്നയുടെ മരണത്തിൽ പങ്കില്ലെന്ന് പങ്കില്ലെന്ന് റുവൈസ്

പിജി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞു ,ഷഹ്ന സമ്മതിച്ചില്ലെന്ന് റുവൈസ്

Published

|

Last Updated

കൊച്ചി | ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും അതിനാല്‍ സ്ത്രീധനനിരോധന നിയമം അനുസരിച്ച് ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിയായ റുവൈസ്. ഷഹ്നയോട് സ്ത്രീധനം ആവശ്യപെട്ടിട്ടില്ലെന്നും പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിക്കാം എന്നാണ് താന്‍ പറഞ്ഞതെന്നുമാണ് റുവൈസിന്റെ വാദം.ഷഹ്നയ്ക്ക് ഈ തീരുമാനത്തില്‍ സമ്മതമില്ലായിരുന്നെന്നും പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു.

തിരുവനന്തപുരം അഡീ. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് റുവൈസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ വീണ്ടും ബുധനാഴ്ച പരിഗണിക്കും.

ഡോ വന്ദനദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് റുവൈസിന്റെ അറസ്റ്റിനു പിന്നിലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹ്നയെ ഡിസംബര്‍ ആറാം തിയ്യതിയാണ് മെഡിക്കല്‍ കോളേജിനു സമീപത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹയ്ത്യാകുറിപ്പില്‍ സുഹൃത്തും കാമുകനുമായ റുവൈസ് വിവാഹം നടക്കാന്‍ ഭീമമായ സ്ത്രീധനം ആവശ്യപെട്ടതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഷഹ്നയുടെ വീട്ടുകാരും റുവൈസിനും കുടുംബത്തിനുമെതിരെ സ്ത്രീധനം ആവശ്യപെട്ടെന്ന പരാതിയുമായി രംഗത്ത് വന്നു. തുടര്‍ന്നാണ് റുവൈസിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തിയത്.

Latest