Malappuram
റോയൽ സൊസൈറ്റി റിസർച്ച് ഫെലോഷിപ്പ് നേടിയ ഡോ. സഫീറിന് സ്വീകരണം നൽകി
യൂറോപ്യൻ യൂണിയന്റേത്തടക്കം നിരവധി ഫെലോഷിപ്പുകൾ സഫീറിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറം | ലോക പ്രശസ്ത കലാലയമായ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ റോയൽ സൊസൈറ്റി റിസർച്ച് ഫെലോഷിപ്പ് നേടിയ ഡോ സഫീറിനെ അദ്ദേഹം പഠിച്ച മോങ്ങം ഉമ്മുൽ ഖുറാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ആദരിച്ചു. യൂറോപ്യൻ യൂണിയന്റേത്തടക്കം നിരവധി ഫെലോഷിപ്പുകൾ സഫീറിന് ലഭിച്ചിട്ടുണ്ട്.
മോങ്ങം യെസൂഖ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പി ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു.
യെസ് ഇന്ത്യ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഷൗകത്ത് ബുഖാരി അധ്യക്ഷത വഹിച്ചു. ഹാജി അബ്ദുറഹ്മാൻ സാഹിബ് ബനിയാസ് സ്പൈക് സഫീറിനെ ആദരിച്ചു. രാഷ്ട്രീയ സമൂഹിക മത സംഘടനാ നേതാക്കൾ സംസാരിച്ചു.
---- facebook comment plugin here -----